---
title: "കേന്ദ്ര സർക്കാറിൻ്റെ ഓണസമ്മാനം ; 20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലെത്തി"
english_title: "Central government's Onam gift; 20-coach Vande Bharat reaches Kerala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/312784/Central government's Onam gift; 20-coach Vande Bharat reaches Kerala"
published_at: "2025-09-03T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b843905a989_1000873899.jpg"
keywords: []
---

# കേന്ദ്ര സർക്കാറിൻ്റെ ഓണസമ്മാനം ; 20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലെത്തി

> **Lead Summary:** കണ്ണൂർ: ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയ 20 കോച്ചുള്ള വന്ദേഭാരത്-രണ്ട് പതിപ്പ് ചൊവ്വാഴ്ച കേരളത്തിലെത്തി. തിങ്കളാഴ്ച ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയ വണ്ടി ചെന്നൈ ബേസിൻ ബ്രിഡ്ജിലെ പരിശോധനയ്ക്കുശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. പാലക്കാട് വഴി ഇത് മംഗളൂരുവിലേക്ക് പോകും.

## Article Content

കണ്ണൂർ: ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയ 20 കോച്ചുള്ള വന്ദേഭാരത്-രണ്ട് പതിപ്പ് ചൊവ്വാഴ്ച കേരളത്തിലെത്തി. തിങ്കളാഴ്ച ദക്ഷിണ റെയിൽവേയ്ക്ക് കൈമാറിയ വണ്ടി ചെന്നൈ ബേസിൻ ബ്രിഡ്ജിലെ പരിശോധനയ്ക്കുശേഷമാണ് കേരളത്തിലേക്ക് പുറപ്പെട്ടത്. പാലക്കാട് വഴി ഇത് മംഗളൂരുവിലേക്ക് പോകും.

16 കോച്ചുമായി ആലപ്പുഴ വഴി ഓടുന്ന മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് (20631/20632) ആണ് 20 കോച്ചിലേക്ക് മാറുന്നത്. മംഗളൂരു ഡിപ്പോയിലെ പരിശോധനയ്ക്കുശേഷം സർവീസ് തുടങ്ങുന്ന തീയതി തീരുമാനിക്കും. നിലവിൽ 1016 സീറ്റുള്ള വണ്ടിയിൽ 320 സീറ്റ് വർധിച്ച് 1336 സീറ്റാകും.

16 കോച്ച് ഉണ്ടായിരുന്ന തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20634/20633) ജനുവരി 10 മുതൽ 20 കോച്ചായി ഉയർത്തിയിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/312784/Central government's Onam gift; 20-coach Vande Bharat reaches Kerala)